ന്യൂഡല്‍ഹി|
JOYS JOY|
Last Modified ബുധന്‍, 8 ജൂലൈ 2015 (16:10 IST)
രാജ്യത്തെ മുഴുവന്‍ സായി കേന്ദ്രങ്ങളെപ്പറ്റി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു. കേരളത്തിലെ ആലപ്പുഴ സായി കേന്ദ്രത്തില്‍ വനിത കായികതാരങ്ങള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
മുന്‍ അത്ലറ്റ് അശ്വനി നാച്ചപ്പയായിരിക്കും കമ്മിറ്റിക്ക് നേതൃത്വം നല്‍കുക. ഗോപിചന്ദ്, ജസ്പാല്‍ സന്ദു, മാളവ് ഷറഫ്, ഭോഗേശ്വര്‍ ഭറുവ, കെ പി മോഹനന്, ഭല്ദേവ് സിങ്, നീന പി നായിക് എന്നിവരാണ് കമ്മറ്റിയിലുള്ളത്.
എല്ലാ മേഖലകളിലുമുള്ള സായി കേന്ദ്രങ്ങളിലും കമ്മറ്റി സന്ദര്‍ശിച്ച് പഠനം നടത്തും. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. സായ് കേന്ദ്രത്തിലെ കായികതാരങ്ങള്‍ക്ക് ഇടയിലുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കായികതാരങ്ങളുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.