സഫിയ വധക്കേസ്: മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Last Modified ചൊവ്വ, 14 ജൂലൈ 2015 (17:31 IST)
സഫിയ വധക്കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
ഗോവയിലെ കാരാറുകാരനായ കെ.സി ഹംസ, ഭാര്യ മൈമൂന, എം. അബ്ദുല്ല എന്നവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കേസില്‍ രണ്ടു പേരെ കോടതി വെറുതേ വിട്ടു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.

കെസി ഹംസയുടെ വീട്ടില്‍ ജോലി ചെയ്‌തിരുന്ന കുടക്‌ സ്വദേശിനി സഫിയയെന്ന 14 വയസുകാരിയെ കൊല്ലപ്പെട്ട കേസിലാണ്‌ കോടതി വിധി പറഞ്ഞത്. 2006 ഡിസംബര്‍ 15ന്‌ പാചകത്തിനിടെ സഫിയക്ക്‌ തിളച്ചവെള്ളം വീണ്‌ ഗുരുതരമായി പൊള്ളലേറ്റു. ചികിത്സ ലഭ്യമാക്കാതെ പ്രതികള്‍ സഫിയയുടെ ശരീരം മൂന്നായി മുറിച്ച്‌ അണക്കട്ട്‌ നിര്‍മാണ സ്ഥലത്ത്‌ മണ്ണുമാന്തികൊണ്‌ട്‌ കുഴിയെടുത്ത്‌ മൂടുകയായിരുന്നു. ശരീരം മുറിക്കുന്ന സമയത്തും സഫിയക്ക്‌ ജീവനുണ്‌ടായിരുന്നതായാണ്‌ ¨ക്രെംബ്രാഞ്ച്‌ കണെ്‌ടത്തിയത്‌.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :