ജനപ്രതിനിധികളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ബഹുമാനിക്കണം: ഋഷിരാജ് സിംഗിനോട് ഡിജിപി

രമേശ് ചെന്നിത്തല , ടി​പി സെൻ​കു​മാർ , ഋഷിരാജ് സിംഗ് , ഡിജിപി
തി​രു​വ​ന​ന്ത​പു​രം​| jibin| Last Updated: തിങ്കള്‍, 13 ജൂലൈ 2015 (11:23 IST)
ആ​ഭ്യ​ന്ത​ര​ മന്ത്രി രമേശ് ചെന്നിത്തലയെ അഭിവാദ്യം ചെയ്യാത്തതു ബോധപൂര്‍വമാണെങ്കില്‍ തിരുത്തണമെന്നു വ്യക്തമാക്കി എഡിജിപി ഋഷിരാജ് സിംഗിന് പൊ​ലീ​സ് മേ​ധാ​വി​ ​ടി​പി സെൻ​കു​മാർ​ ​ഞായറാഴ്‌ച​ ​ക​ത്ത് ​നൽ​കി.​ ജനപ്രതിനിധികളേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും ബഹുമാനിക്കണം. ബഹുമാനിക്കാതിരുന്നതു മനപ്പൂര്‍വമാണെങ്കില്‍ അതു തിരുത്തണമെന്നും ഡിജിപി ഉപദേശരൂപേണ അയച്ച കത്തില്‍ പറയുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ പാസിങ് ഔട്ട് പരേഡിനെത്തിയ മന്ത്രിയെ ഋഷിരാജ് സിംഗിന് എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാത്തത് വിവാദമായത്തിനെത്തുടര്‍ന്നാണു ഡിജിപിയുടെ ഇടപെടല്‍. ഇത്തരം കാര്യങ്ങളില്‍ പ്രോട്ടോകോള്‍ അല്ല പ്രശ്നമെന്നു വ്യക്തമാക്കിയാണു ഡിജിപി ടിപി സെന്‍കുമാര്‍ ഋഷിരാജ് സിംഗിന് കത്ത് നല്‍കിയത്. ബോധപൂര്‍വം അഭിവാദ്യം ചെയ്തില്ലെങ്കില്‍ ആ തെറ്റ് തിരുത്തണം. ജന പ്രതിനിധിരകളേയും ഉന്നത ഉദ്യോഗസ്ഥരേയും ബഹുമാനിക്കുന്നതില്‍ തെറ്റില്ലെന്നും കത്തില്‍ ഡിജിപി വ്യക്തമാക്കുന്നു .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :