ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി, നവദമ്പതിമാരുൾപ്പടെ നാലുപേർ മരിച്ചു, അപകടം പുലർച്ചെ 3:30ന്

Konni Accident
അഭിറാം മനോഹർ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2024 (09:35 IST)
Konni Accident
കോന്നി മുറിഞ്ഞകല്ലില്‍ വാഹനാപകടത്തില്‍ നവദമ്പതിമാരുള്‍പ്പടെ നാലുപേര്‍ മരിച്ചു. പുനലൂര്‍- മൂവാറ്റുപുഴ പാതയില്‍ ശബരിമല തീര്‍ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പന്‍, അനു, നിഖില്‍, ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്.


അനുവും നിഖിലും ദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് മരണപ്പെട്ട ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പന്‍. 4 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 3:30 ഓടെയായിരുന്നു അപകടം. മലേഷ്യയില്‍ മധുവിധു ആഘോഷിച്ചശേഷം മടങ്ങിയെത്തിയ അനുവിനെയും നിഖിലിനെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ബസിലുണ്ടായിരുന്ന തെലങ്കാന സ്വദേശികളായ ശബരിമല തീര്‍ഥാടകര്‍ക്ക് പരുക്കില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :