വ്രത ശുദ്ധിയുടെ നിറവില്‍ ശബരിമലയില്‍ ഇന്ന് മണ്ഡല പൂജ

ശബരിമല, ശനി, 27 ഡിസം‌ബര്‍ 2014 (11:48 IST)

41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്കു പരിസമാപ്തി കുറിച്ച് ശബരിമലയില്‍ ഇന്ന് നടക്കും. ശ്രീധര്‍മ്മ ശാസ്താവിന് തങ്ക അങ്കി ചാര്‍ത്തിയാണ് മന്‍ഡല പൂജ നടക്കുക. ഭക്ത സഹസ്രങ്ങളുടെ ശരണം വിളികളുടെ അകമ്പടിയോടെയാണ് ഇന്നലെ ഘേഷയാത്രയായി സന്ധ്യാ ദീപാരാധനക്ക് തൊട്ടുമുമ്പ് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി സന്നിധാനത്തെത്തിച്ചത്. 
 
ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ഇന്ന് മണ്ഡല പൂജ നടക്കുക. രാവിലെ പത്ത് മണിയോടെയാകും മണ്ഡലപൂജയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിക്കുക. കിഴക്കേ മണ്ഡപത്തില്‍ നിന്നും കളഭം നിറച്ച കലശങ്ങളുമായി തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവില്‍ വലംവയ്ക്കും. ബ്രഹ്മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിയും. ഇതിന് ശേഷം കലശം ഏറ്റുവാങ്ങി മേല്‍ശാന്തി കളഭാഭിഷേകം നടത്തും. 
 
കളഭാഭിഷേകത്തിന് ശേഷം 25 കലശം ആടുന്ന ചടങ്ങാണ്. തുടര്‍ന്ന് നിവേദ്യത്തിന് ശേഷം പ്രസന്ന പൂജയ്ക്കായി നട അടയ്ക്കുമ്പോള്‍ വിഗ്രഹത്തില്‍ തങ്കഅങ്കി ചാര്‍ത്തി മംഗളാരതി ഉഴിയുന്നതോടെ മണ്ഡല പൂജ പൂര്‍ത്തിയാകും. 27ന് രാത്രി ഹരിവരാസനം പാടി നടഅടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനമാകും. 
 
മണ്ഡലപൂജയ്ക്കു ശേഷം രാത്രി ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30 ന് വൈകിട്ട് അഞ്ചരയ്ക്കാണ് പിന്നെ നട തുറക്കുക. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മദ്യനയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച മദ്യനയത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ...

news

ജയിലാക്രമിക്കാനെത്തിയത് വനിതാ തീവ്രവാദികള്‍!

പാകിസ്താനില്‍ ജയില്‍ ആക്രമിച്ച് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട തീവ്രവാദികളെ ...

news

നേതാജിക്ക് ഭാരത രത്ന നല്‍കാന്‍ മോഡി കൊതിച്ചു; കുടുംബം എതിര്‍ത്തു!

രാജ്യം കണ്ട മികച്ച സ്വാതന്ത്ര്യ സമര സേനാനികളില്‍ ഒരാളും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ...

news

ജനതാദള്‍ (യു)- സോഷ്യലിസ്റ്റ് ജനത ലയനം നാളെ

ജനതാദള്‍ (യു)- സോഷ്യലിസ്റ്റ് ജനത ലയനസമ്മേളനം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തേക്കിന്‍കാട് ...

Widgets Magazine