ശബരിമല: വരുമാനം 100 കോടിയിലേക്ക്

  ശബരിമല വരുമാനം ,  ദേവസ്വം ഓഫീസ് , സന്നിധാനം
ശബരിമല| jibin| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (17:33 IST)
മണ്ഡലകാല മഹോത്സവത്തിനോട് അനുബന്ധിച്ച് ഇക്കൊല്ലം ശബരിമലയിലെ നടവരുമാനം നൂറു കോടിയിലേക്ക് ഉയരുന്നു. വൃശ്ചികം ഒന്നു മുതലുള്ള 27 ദിവസത്തെ വരുമാനം 97.66 കോടി രൂപയാണെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിഎസ് ജയകുമാര്‍ പറഞ്ഞു.

സന്നിധാനം ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന്റെ അവലോകന യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ 13 വരെയുള്ള കണക്കാണിത്.

എന്നാല്‍ കഴിഞ്ഞവര്‍ഷം ഇതേ സമയം 84.84 കോടി രൂപയായിരുന്നു വരുമാനം. അഭിഷേകം 1,08,00,640 രൂപ, അപ്പം 7,30,25,850 രൂപ, അരവണ 39,37,79,380 രൂപ, കാണിക്ക 34,98,06,451 എന്നിവയടക്കമുള്ള
മൊത്തം വരുമാനമാണ് 97,66,88,346 രൂപ. ഇക്കൊല്ലം ഇപ്പോള്‍ തന്നെ അരവണ വില്‍പ്പനയില്‍ റെക്കോഡ് വരുമാനം നേടിക്കഴിഞ്ഞു. പ്രതിദിനം ശരാശരി അമ്പതിനായിരം ടിന്നിലേറെ അരവണയാണ് വിറ്റഴിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :