എ കെ ജെ അയ്യർ|
Last Updated:
തിങ്കള്‍, 9 ഡിസംബര്‍ 2024 (12:28 IST)
പത്തനംതിട്ട : ഇത്തവണത്തെ മണ്ഡല കാലത്തെ ആദ്യ 20 ദിനങ്ങളില്‍ ശബരിമലയില്‍ നിന്ന് നീക്കം ചെയ്തത് 1640 ലോഡ് മാലിന്യമാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വിശുദ്ധി സേനയും ദേവസ്വം ബോര്‍ഡിന്റെ പവിത്രം ശബരിമല പദ്ധതിയും ചേര്‍ന്ന് മാലിന്യം നീക്കംചെയ്തത്.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയിലെ വിശുദ്ധി സേന വോളണ്ടിയര്‍മാരാണ് മാലിന്യം നീക്കം ചെയ്യുന്നത്.
അതേ സമയം 35 ലോഡു മാലിന്യമാണ് സന്നിധാനത്ത് നിന്നും ദിവസവും നീക്കം ചെയ്യുന്നത്.
ആകെ അഞ്ച് ട്രാക്ടറുകളില്‍ അപ്പാച്ചിമേട് മുതല്‍ പാണ്ടിത്താവളം വരെയുള്ള പ്രദേശങ്ങളിലെ മാലിന്യം ശേഖരിക്കുന്ന വിശുദ്ധി സേന ദേവസ്വം ബോര്‍ഡിന്റെ പാണ്ടിത്താവളത്തുള്ള മൂന്ന് ഇന്‍സിനിറേറ്ററുകളിലെത്തിച്ചാണ് മാലിന്യം സംസ്‌കരിക്കുന്നത് .
മണിക്കൂറില്‍ 700 കിലോയാണ് ഇവിടുത്തെ സംസ്‌കരണ ശേഷി. അതിനൊപ്പം പമ്പയില്‍ മൂന്ന് ട്രാക്ടറുകളില്‍ ഏഴ് തവണയായാണ് മാലിന്യം ശേഖരിക്കുന്നത് . അപ്പാച്ചിമേട് ടോപ്പ് മുതല്‍ ചാലക്കയം വരെയുള്ള പ്രദേശങ്ങളില്‍ നിന്ന് ദിവസവും 21 ലോഡ് മാലിന്യമാണ് ദേവസ്വം ബോര്‍ഡിന്റെ പമ്പയിലെ ഇന്‍സിനിറേറ്ററുകളില്‍ സംസ്‌കരിക്കുന്നത്. 24 ലോഡ് മാലിന്യമാണ് നിലയ്ക്കലിലെ പ്രതിദിന സംസ്‌കരണം