Rijisha M.|
Last Modified തിങ്കള്‍, 24 ഡിസംബര്‍ 2018 (10:18 IST)
ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ കോഴിക്കോട് സ്വദേശികളായ യുവതികൾ തിരിച്ചിറങ്ങുന്നു. ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണം ശക്തമായതിനെത്തുടർന്നാണ് പൊലീസിന്റെ ഈ നടപടി.
അതിനിടെ യുവതികളില്‍ ഒരാള്‍ ബോധരഹിതയായി. കനക ദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ തിരിച്ചിറക്കുകയാണ്.
എത്ര വലിയ പ്രതിഷേധം ഉണ്ടായാലും മല കയറും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു രണ്ട് യുവതികളും ഉണ്ടായിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് മലയിറങ്ങാനുള്ള ഈ തീരുമാനം ഉണ്ടായത്.