നട തുറക്കാൻ ഇനി രണ്ട് ദിവസം മാത്രം, കടുംപിടുത്തം മാറ്റി സർക്കാരും ദേവസ്വം ബോർഡും

അപർണ| Last Modified തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (08:19 IST)
തുലാമാസ പൂജകൾക്കായി നടതുറക്കാൻ രണ്ടു ദിവസംമാത്രം ശേഷിക്കെ സ്ത്രീപ്രവേശ വിഷയത്തിൽ സർക്കാരും ദേവസ്വംബോർഡും നിലപാടിൽ അയവുവരുത്തുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. നടതുറക്കുന്നതിന്റെ തലേന്നാണ് ചർച്ച.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാനിറങ്ങിയ സർക്കാരിനെതിരെ ജനരോക്ഷം ശക്തമായതോടെയാണ് നിലപാടിൽ അയവ് വരുത്താൻ തീരുമാനമായത്. ദേവസ്വം ബോർഡ് കൂടിയാലോചനകൾക്ക് ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ക്ഷണിച്ചിരിക്കുന്നത്.

വിധി നടപ്പാക്കാൻ സാവകാശം തേടാമെന്ന നിയമോപദേശം സർക്കാരിനു മുന്നിലുണ്ട്. സാവകാശം തേടാനുള്ള ആലോചനയും ദേവസ്വംബോർഡിന്റെ അനുരഞ്ജന നീക്കങ്ങളും സർക്കാർ നിലപാടിൽ അയവ് വരുത്തുന്നു എന്നതിന്റെ പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :