മോഹൻ‌ ഭാഗവത് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്

ചൊവ്വ, 13 ഫെബ്രുവരി 2018 (09:19 IST)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈന്യത്തെയും രാജ്യത്തെ ജനങ്ങളെയും അപമാനിച്ച് നടത്തിയ പ്രസ്താവന പിന്‍വലിച്ച് മോഹന്‍ ഭാഗവത് മാപ്പു പറയണമെന്ന്  ആവശ്യപ്പെട്ടു. 
 
ഇസഡ് കാറ്റഗറി സുരക്ഷയില്‍ ഇരുന്നു കൊണ്ടാണ് രാജ്യത്തിന്റെ സുരക്ഷക്കായി ആര്‍എസ്എസുകാരെ രംഗത്തിറക്കാമെന്ന് മോഹന്‍ഭാഗവത് വീമ്പിളക്കുന്നതെന്നും മൂന്ന് ദിവസമല്ല, മൂന്ന് വര്‍ഷം പരിശീലിപ്പിച്ചാലും രാജ്യത്തിന് വേണ്ടി ആർ എസ് എസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
 
സൈന്യം മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം ചെയ്യാന്‍ ആര്‍എസ്എസിനു മൂന്നു ദിവസം മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം മോഹൻ ഭാഗവത് പറഞ്ഞത്. രാജ്യത്തിനു വേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയാറാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ക്ഷേത്രങ്ങൾ ഒരുങ്ങി; ഇന്ന് മഹാശിവരാത്രി

കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദര്‍ശി മഹാശിവരാത്രി. പഞ്ചാക്ഷരി മന്ത്രങ്ങളാല്‍ ...

news

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് വെട്ടേറ്റുമരിച്ചു; കണ്ണൂർ ജില്ലയിൽ ഹർത്താൽ ആരംഭിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു. കൊലപാതകത്തിൽ ...

news

ഇനി പാകിസ്ഥാന് കടുത്ത മറുപടി നല്‍കും: നിര്‍മല സീതാരാമന്‍

ആക്രമണങ്ങള്‍ക്ക് പാകിസ്ഥാന് ഇനി ഇന്ത്യ കടുത്ത മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി നിര്‍മല ...

news

വാലന്‍റൈന്‍സ് ഡേയില്‍ പ്രതിഷേധവും അക്രമവും അനുവദിക്കില്ല: പ്രവീണ്‍ തൊഗാഡിയ

വാലന്‍റൈന്‍സ് ഡേയില്‍ ഒരു തരത്തിലുള്ള പ്രതിഷേധവും അക്രമവും നടത്താന്‍ ആരെയും ...