പഠനനിലവാരമില്ലാത്തത് മലയാളം മീഡിയത്തില്‍ പഠിക്കുന്നത് കൊണ്ട്: ഷിബു ബേബി ജോണ്‍

തിരുവന്തപുരം| Last Updated: തിങ്കള്‍, 28 ജൂലൈ 2014 (17:00 IST)
കേരളത്തിലെ കുട്ടികള്‍ക്ക്‌ പഠനനിലവാരമില്ലാത്തത് മലയാളം മീഡിയത്തില്‍ പഠിക്കുന്നത് കൊണ്ടാണെന്ന്
തൊഴില്‍ വകുപ്പ് മന്ത്രി
ഷിബു ബേബി ജോണ്‍.ഒരു പൊതുചടങ്ങില്‍ വച്ച് സംസാരിക്കുന്ന അവസരത്തിലാണ് മലയാളം മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ നിലവാരമില്ലെന്ന് മന്ത്രി പറഞ്ഞത്.

മലയാളം മീഡിയത്തില്‍ കുട്ടികള്‍ ഇനിയും തുടര്‍ന്നാല്‍ നിലവാരം ഇല്ലാതാകുമെന്നും കേരളത്തിലെ കുട്ടികള്‍ക്ക്‌ ലോകനിലവാരത്തിലേക്ക്‌ ഉയരണമെങ്കില്‍ മലയാളം മീഡിയത്തിലെ വിദ്യാഭ്യാസം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ഷിബു ബേബി ജോണ്‍ ചടങ്ങില്‍ പറഞ്ഞു.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :