ആര്‍ എസ് പി സംസ്ഥാനസമ്മേളം ഇന്ന് അവസാനിക്കും

കൊല്ലം| JOYS JOY| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (10:34 IST)
ആര്‍ എസ് പി സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. ഇടതുമുന്നണിയുടെ ഭാഗമായിരുന്ന ആര്‍ എസ് പി, യു ഡി എഫിലെ ഷിബു ബേബി ജോണ്‍ വിഭാഗവുമായി ചേര്‍ന്ന ശേഷമുള്ള ആദ്യ സംസ്ഥാനസമ്മേളനമാണ് ഇന്ന് അവസാനിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എ എ അസീസ് എം എല്‍ എ തന്നെ തുടരും. അതേസമയം, സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും ഞായറാഴ്ച തെരഞ്ഞെടുക്കും.

രണ്ട് ആര്‍ എസ് പികളും ഐക്യപ്പെട്ട ശേഷം സംസ്ഥാന കമ്മിറ്റിയില്‍ 76 അംഗങ്ങളാണുള്ളത്. ഇത്തവണ അംഗസംഖ്യ വര്‍ധിപ്പിക്കും. അംഗസംഖ്യ 85ല്‍ എത്തുമെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :