ഡെപ്യൂട്ടി സ്പീക്കര്‍: മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രേമചന്ദ്രന്‍

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 1 ഓഗസ്റ്റ് 2015 (13:43 IST)
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തീരുമാനിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആര്‍ എസ് പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍.

ആര്‍ എസ് പി മുന്നണിയിലെ പുതിയ ഘടകകക്ഷിയാണ്. ആ നിലയില്‍ ആര്‍ എസ് പിക്ക് സ്പീക്കര്‍ സ്ഥാനം ലഭിക്കണമെങ്കില്‍ മറ്റു ഘടകകക്ഷികളുടെ പിന്തുണയും അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഖിലേന്ത്യ സെക്രട്ടറി ടി ജെ ചന്ദ്രചൂഡനും സംസ്ഥാന സെക്രട്ടറി എ എ അസീസും ഇക്കാര്യം പലതവണ മുന്നണിനേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :