റോജി റോയിയുടെ മരണം: പ്രക്ഷോഭം ശക്തമാകുന്നു

തിരുവനന്തപുരം| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (11:05 IST)
തിരുവനന്തപുരം കിംസ് ആശുപത്രിയിലെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ നഴ്‌സിംഗ് വിദ്യാര്‍ഥിനി റോജി റോയിയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാകുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെയും ഫേസ്ബുക്ക് കൂട്ടായ്മയുടേയും നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചു. ഇന്ന് ഫേസ്ബുക്കില്‍ കരിദിനം ആചരിക്കുകയാണ്. ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുത്ത് നടപടി ആരംഭിക്കും വരെ പ്രക്ഷോഭം തുടരും.

റോജി റോയിയുടെ ജന്മനാടായ കുണ്ടറ നല്ലിലയില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചത്. നാട്ടുകാരുടെയും ഫേസ്ബുക്ക് കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ കൊല്ലത്ത് മൗനപ്രതിഷേധം സംഘടിപ്പിച്ചു. റോജി റോയിയുടെ മാതാപിതാക്കളും ബന്ധുക്കളും പ്രതിഷേധ ജാഥയില്‍ പങ്കെടുത്തു.

കിംസ് ആശുപത്രിയിലെ അധികൃതര്‍ക്കെതിരെ പ്രതിചേര്‍ത്ത്. പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധങ്ങള്‍ തുടരാനാണ് ഇവരുടെ തീരുമാനം. കേസ് സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൂടാതെ പ്രിന്‍സിപ്പിലിന്റെ നഴ്സിംഗ് അക്രഡിറ്റേഷന്‍ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് നഴ്സിംഗ് കൌണ്‍സിലിനെ സമീപിക്കാനും തീരുമാനമായി.

ഈ മാസം ആറിനായിരുന്നു തിരുവന്തപുരം കിംസ് ആശുപത്രിയിലെ പത്താം നിലയില്‍നിന്ന് റോജി വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂനിയേഴ്‌സിനെ റാഗ്‌ചെയ്തതെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന് റോജി ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :