ചൈനയിലെ ഫാക്ടറിയില്‍ വന്‍ തീ പിടുത്തം: പതിനെട്ട് മരണം

  തീ പിടുത്തം , ചൈന , പതിനെട്ട് മരണം , ലോംങ്‌യുവാൻ  ഫാക്ടറി
ബെയ്ജിംഗ്| jibin| Last Modified തിങ്കള്‍, 17 നവം‌ബര്‍ 2014 (14:52 IST)
ചൈനയിലെ കിഴക്കൻ ഷാൻഡോംങ് പ്രവിശ്യയിലുള്ള ഭക്ഷ്യ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ പതിനെട്ട് പേർ മരിച്ചു. പതിമൂന്ന് പേർക്ക് പൊള്ളലേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

തീപിടുത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. ഈ കാര്യത്തില്‍ പൊലീസും അധികൃതരും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രി ഏഴ് മണിക്കാണ് ഷൗഗുവാങ് പട്ടണത്തിലെ കാരറ്റ് പായ്ക്ക് ചെയ്യുന്ന ലോംങ്‌യുവാൻ
ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. രണ്ടര മണിക്കൂറിന് ശേഷമാണ് തീ അണയ്ക്കാനായത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :