കാസര്‍കോട്|
Last Modified ബുധന്‍, 5 ഒക്‌ടോബര്‍ 2016 (12:11 IST)
കാസര്‍കോട്ടെ കുണ്ടംകുഴിയിലെ സുമംഗലി ജുവലറിയില്‍ നിന്ന് 57 പവന്‍റെ സ്വര്‍ണ്ണാഭരണങ്ങളും നാലര കിലോയുടെ വെള്ളിയും കവര്‍ന്നു. ഗോള്‍ഡ് ആന്‍റ് സില്‍വര്‍ മര്‍ച്ചന്‍റ്‍സ് അസോസിയേഷന്‍ ജില്ലാ ഭാരവാഹി അശോകന്‍റെ വകയാണ് സുമംഗലി ജുവലറി.
ജുവലറിയുടെ ഷട്ടറിന്‍റെ പൂട്ട് തകത്താണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചയ്ക്ക് ശേഷം കടയുടെ ഷട്ടര്‍ താഴ്ത്തിയിട്ടിരുന്നു. കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണുള്ളതെന്നാണു പ്രാഥമിക നിഗമനം.
ആദൂര്‍ സി.ഐ സിബി തോമസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.