സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 1 നവംബര്‍ 2022 (19:35 IST)
പൊതുവേ ശനി ഗ്രഹത്തേപ്പറ്റി നല്ല അഭിപ്രായമല്ല എല്ലാവര്‍ക്കും. ശനിയുടെ അപഹാരം എല്ലാവരും ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ശനി എന്നു കേള്‍ക്കിമ്പോള്‍ തന്നെ നമുക്ക് ഭയമാണ്. എന്നാല്‍ ശനി തന്റ്‌റെ ഉച്ച രാശിയായ തുലാം രാശിയില്‍ നിന്ന് വൃശ്ചികം രാശിയിലേക്ക് മാറുകയാണ്. ചിലര്‍ക്കിത് ഗുണവും മറ്റുചിലര്‍ക്കിത് ദോഷവും നല്‍കും. എന്നാല്‍ ദശാപഹാര കാലങ്ങങ്ങള്‍ നല്ലതാണെങ്കില്‍ ദോഷഫലങ്ങള്‍ കുറഞ്ഞിരിക്കും.
ജ്യോതിഷ പ്രകാരം 2014 നവംബര്‍ 2 ന് ശനി വ്ര്ശ്ചികം രാശിയിലേക്ക് മാറും. ശനി ദോഷം രണ്ടെണ്ണമുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. കണ്ടക ശനി, ഏഴര ശനി എന്നിങ്ങനെ. ഒരാള്‍ ജനിച്ച നക്ഷത്രം ഏതു കൂറിലാണോ അതാണ് അയാളുടെ ജന്മക്കൂര്‍. ഗ്രഹ ചാരവശാല്‍ ശനി ഒരാളുടെ ജന്മക്കൂറിന്റെ 4,7,8,10 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ അതിനെ കണ്ടകശനി എന്ന് പറയുന്നു. കണ്ടക ശനി കാലം രണ്ടര വര്‍ഷമാണ്.