കായംകുളം|
Last Modified ബുധന്‍, 27 ജൂലൈ 2016 (11:29 IST)
എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കള്ള്ഷാപ്പ് പരിശോധിക്കാനെത്തി. മിന്നല്‍ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 2 പേര്‍ക്കെതിരെ കേസെടുത്തു.
പരിപ്രയിലെ പതിനൊന്നാം നമ്പര്‍ കള്ളിഷാപ്പിലാണ് സിംഗ് മിന്നല്‍ പരിശോധന നടത്തി ലൈസന്‍സി ഉള്‍പ്പെടെയുള്ള രണ്ട് പേരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ലഹരി വിരുദ്ധ ക്യാമ്പ് ഉദ്ഘാടനത്തിനു ശേഷമാണ് മിന്നല്‍ പരിശോധന നടത്തിയത്.
കള്ളിന്‍റെ അളവ് രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ കൃത്യമായ കണക്കില്ല എന്നതിനാല്‍ ലൈസന്‍സി പ്രദീപ്, വില്‍പ്പനക്കാരന്‍ ജിനചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.