പ്രതിയുടെ വീട്ടിലെ സന്ദര്‍ശനം: ഋഷിരാജിനെ ന്യായീകരിച്ച് എസ്പിയുടെ റിപ്പോര്‍ട്ട്

 വധശ്രമക്കേസ് , ഋഷിരാജ് സിംഗ് , പ്രതിയുടെ വീട്ടിലെ സന്ദര്‍ശനം
തൃശൂര്‍| jibin| Last Modified ബുധന്‍, 29 ജൂലൈ 2015 (14:12 IST)
വധശ്രമക്കേസ് പ്രതിയുടെ ആതിഥ്യം എഡിജിപി ഋഷിരാജ് സിംഗ് സ്വീകരിച്ചതിനെ ന്യായീകരിച്ച് ഇന്‍റലിജന്‍സ് എസ്പിയുടെ റിപ്പോര്‍ട്ട്. വിജീഷിനെതിരെ വധശ്രമകേസ് നിലവിലുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം സന്ദര്‍ശനം ഒഴിവാക്കുമായിരുന്നു. ആതിഥ്യം സ്വീകരിച്ചത് സാമാന്യ മര്യാദയുടെ പേരിലാണ് അവിടെ പോയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയും ബിജെപി മണലൂര്‍ മണ്ഡലം സെക്രട്ടറിയുമായ വിവി വിജീഷിന്റെ വീട്ടിലെ ചായ സത്ക്കാരത്തില്‍ ഋഷിരാജ് സിങ് പങ്കെടുത്തത് വിവാദമായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :