കൊച്ചി|
jibin|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (10:50 IST)
തിയേറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന രഞ്ജിത് ചിത്രമായ ലീലയുടെ വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകം. ചിത്രത്തിന്റെ വ്യാജ പതിപ്പാണ് സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തായിരിക്കുന്നത്. പതിമൂവായിരത്തോളം പേര്‍
ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തന്നെ ചിത്രം കണ്ടുകഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പൂര്‍ണ്ണമായും,
ഫേസ് ബുക്ക് പേജുകളില്‍ ദീര്‍ഘ സമയമുള്ള ഭാഗിക ദൃശ്യങ്ങളായുമാണ് ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇത് ആരാണ് ചെയ്‌തതെന്നോ എവിടെ നിന്നാണ് ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങിയതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വിജയ് നായകനായ ഏറ്റവും പുതിയ ചിത്രം തെറിയുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ എത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയ അതേദിവസം തന്നെ വ്യാജനും ഇന്റര്‍നെറ്റില്‍ എത്തുകയായിരുന്നു. അതേസമയം, തെറി വന്‍ വിജയമായി തീര്‍ന്നിരിക്കുകയാണ്.