ലീല ചരിത്രത്തിലേക്ക്; ആഘാതമേൽപ്പിക്കുന്ന ക്ലൈമാക്സ് !

ലീല ചരിത്രത്തിലേക്ക്; ആഘാതമേൽപ്പിക്കുന്ന ക്ലൈമാക്സ് !

aparna shaji| Last Updated: വെള്ളി, 22 ഏപ്രില്‍ 2016 (18:13 IST)
ഉണ്ണി ആറിന്റെ തിരക്കഥയിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചരിത്രത്തിലേക്ക് ചുവടുകൾ വെക്കുകയാണ്. റിലീസ് ചെയ്ത ദിവസം തന്നെ ലോകത്തിന്റെ ഏതു കോണിൽ ഇരുന്നുകൊണ്ടും
പ്രേക്ഷകർക്ക് ലീല കാണുവാനുള്ള സംവിധായകന്റെ ലക്ഷ്യം വിജയം കണ്ടിരിക്കുകയാണ്. ക്യാപ്പിറ്റോൾ മൂവീസിന്റെ ബാനറിൽ രഞ്ജിത്ത് നിർമാണവും സംവിധാനവും നിർവഹിച്ച ചിത്രം ആരാധകരുടെ ആകാംഷയെ പിടിച്ചിരുത്തുന്ന തന്നെയാണ്.

ഓൺലൈൻ റിലീസ് വഴിയുള്ള ഹോളിവുഡ് ചിത്രങ്ങ‌ൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു ഇന്ത്യൻ സിനിമ ഇത്തരത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്നത്. റീലാക്‌സ് ഡോട് ഇന്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് സിനിമ കാണാൻ സാധിക്കുക. ഇതിനായി വെബ്സൈറ്റ് ആവശ്യപ്പെടുന്ന ഒരു നിശ്ചിത തുക അടച്ച് കഴിഞ്ഞാൽ സിനിമ സ്ട്രീമിംങ് ആരംഭിക്കും. 24 മണിക്കൂറിനുള്ളിൽ സിനിമ കണ്ടുതീരുത്താൽ മതി. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാം ഗ്രൂപ്പാണ് ഈ വെബ്സൈറ്റിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.


ഒരു ആനയുടെ കൊമ്പിനിടയില്‍ വച്ച് ഒരു സ്ത്രീയെ ഭോഗിക്കുന്നത് സ്വപ്‌നം കാണുന്ന കുട്ടിയപ്പന്‍ അത് നേടാന്‍ നടത്തുന്ന പ്രയാണമാണ് ലീല എന്ന ചിത്രം. ഈ പ്രയാണത്തില്‍ അയാള്‍ക്ക് കൂട്ടായി സുഹൃത്ത് പിള്ളേച്ചനും കൂടുന്നു. ഒടുവില്‍ ഒരു പതിനാറ് കാരിയെ അതിന് വേണ്ടി കണ്ടെത്തി. കുട്ടിയപ്പന്‍ അവളെ ലീല എന്ന് വിളിച്ചു... പിന്നീട് എന്ത് സംഭവിയ്ക്കുന്നു എന്നത് കഥയാണ്.


ആൺനായകത്വത്തെ തിരുത്തി കുറിക്കുന്ന ലീലയിൽ കുട്ടിയപ്പനായി എത്തുന്നത് ബിജുമേനോനാണ്. ചറുകഥയെ സിനിമയാക്കിയത് കൊണ്ട് ഇതിന്റെ ദൈർഘ്യവും കുറവാണ്. ഒന്നര മണിക്കൂറാണ് സിനിമയുള്ളത്. ഡിങ്കോയിസം തൊട്ട് രാഷ്ട്രീയസാമൂഹ്യവ്യവസ്ഥകളിലെ അവസ്ഥകൾ വരെ ലീലയിൽ പ്രതിപാദിക്കുന്നുണ്ട്. കഥ വായിച്ച് കഴിയുമ്പോൾ വായനക്കാരനനുഭവിക്കുന്ന അതേ ആഘാതം തന്നെയാണ് ഈ സിനിമയും സമ്മാനിക്കുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :