രവീന്ദ്രന്റെ ആത്മഹത്യ: റുക്സാനയെയും ബിന്ധ്യാസിനെയും പ്രതി ചേര്‍ത്തേക്കും

തിരുവനന്തപുരം| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (11:29 IST)
ബ്ലാക്ക്‌മെയിലിംഗ് കേസിലെ പ്രതികളായ റുക്‌സാനയെയും ബിന്ധ്യാസിനെയും രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ത്തേക്കും. രവീന്ദ്രന്റെ ആത്മഹത്യയില്‍ ഇരുവര്‍ക്കുമുള്ള പങ്ക് പൊലീസിന് ബോധ്യപ്പെടുകയും കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്നെങ്കിലും രേഖകള്‍ സഹിതമുള്ള ചോദ്യം ചെയ്യലിലാണ് ഇരുവര്‍ക്കും കുറ്റം സമ്മതിക്കേണ്ടി വന്നത്.

കൊച്ചിയിലെ ഹോട്ടലില്‍ വെച്ച് രണ്ട് തവണ രവീന്ദ്രനുമായും ഒരു തവണ സജിയുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് റുക്‌സാനയും ബിന്ധ്യാസും പൊലീസിനോട് പറഞ്ഞു. ഇതിനു ശേഷം ഇവരുടെ ദൃശ്യങ്ങളുണ്ടെന്നും അത് പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം നല്‍കണമെന്നും പറഞ്ഞ് ആദ്യം രവീന്ദ്രനെയാണ് വിളിച്ചത്.

താന്‍ മാനേജരാണെന്നും സജിയാണ് യഥാര്‍ഥ ഉടമയെന്നും രവീന്ദ്രന്‍ ഇവരോട് പറയുന്നത്. ആദ്യഘട്ടത്തില്‍ രവീന്ദ്രനാണ് മുതലാളിയെന്ന് വിശ്വസിച്ചായിരുന്നു ഭീഷണി. സജിയാണ് ഇരുവരെയും രവീന്ദ്രന് പരിചയപ്പെടുത്തിയത്.
ഇതു വിശ്വസിക്കാതെ രവീന്ദ്രനെയും സജിയെയും ഇരുവരും മാറി മാറി വിളിച്ചു. ഒടുവില്‍ പണം നല്‍കാതിരുന്ന സാഹചര്യത്തിലാണ് വെഞ്ഞാറമൂട് പോലീസില്‍ സജിക്കും രവീന്ദ്രനുമെതിരേ പ്രതികള്‍ പീഡനത്തിന് പരാതി കൊടുക്കുന്നത്. പരാതിയുമായി പൊലീസ് സ്‌റ്റേഷനിലേക്ക് വരുമ്പോഴും രവീന്ദ്രനെ ഫോണില്‍ വിളിച്ച് ഹോള്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് റുക്‌സാനയും ബിന്ധ്യാസും കൊച്ചിയില്‍ അറസ്റ്റിലാവുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :