എലി കിണറ്റിൽ ചാടി, പുറകെ അയാളും! രക്ഷകരായത് ഫയർഫോഴ്സ്

കിണറ്റിൽ വീണ എലിയെ എടുക്കാൻ കിണറ്റിലേക്കിറങ്ങിയ തമിഴ്നാട് സ്വദേശി കുമാറിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30ന് കാൽവരി റോഡിൽ കുളപ്പുരയ്ക്കൽ രാമകൃഷ്ണന്റെ വീട്ടിലെ കിണറ്റിലാണ് എലി വീണത്

തൃശൂർ| aparna shaji| Last Updated: ബുധന്‍, 1 ജൂണ്‍ 2016 (16:06 IST)
കിണറ്റിൽ വീണ എലിയെ എടുക്കാൻ കിണറ്റിലേക്കിറങ്ങിയ തമിഴ്നാട് സ്വദേശി കുമാറിനെ ഫയർഫോഴ്സ് എത്തി രക്ഷിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30ന് കാൽവരി റോഡിൽ കുളപ്പുരയ്ക്കൽ രാമകൃഷ്ണന്റെ വീട്ടിലെ കിണറ്റിലാണ് എലി വീണത്.

എലി കിണറ്റിലേക്ക് വീണത് കാണാനിടയായ കുമാർ ഇതിനെ കയറ്റാന്‍ പുറകെ കിണറ്റിലേക്കിറങ്ങുകയായിരുന്നു. എന്നാൽ കിണറ്റിലിറങ്ങിയ കുമാറിന് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുകയും തളർന്ന് പോവുകയുമായിരുന്നു.

തുടര്‍ന്ന്, അഗ്നിശമനസേനയിലെ
സ്റ്റേഷന്‍ ഓഫിസര്‍ എ എല്‍. ലാസറിന്റെ നേതൃത്വത്തിൽ
ഫയര്‍മാന്‍ അഖില്‍ അതിസാഹസികമായി ഇറങ്ങിയാണ് കുമാറിനെ പുറത്തെടുത്തത്. കുമാര്‍ ആകെ അവശനായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍മാന്‍ അഖിലിനും നിസ്സാര പരിക്കേറ്റു.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :