‘നീറ്റ്’ പരീക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും

‘നീറ്റ്’ പരീക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 30 ഏപ്രില്‍ 2016 (12:20 IST)
രാജ്യത്ത് മെഡിക്കല്‍ പ്രവേശനത്തിന് ‘നീറ്റ്’ പരീക്ഷ നടപ്പാക്കുന്നതില്‍ ഇളവ് ആവശ്യപ്പെട്ട്​ കേരളം സുപ്രീംകോടതിയെ സമീപിക്കും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിയ എൻട്രൻസ്​ പൂർത്തിയായെന്നും മറ്റ്​ നടപടികളുമായി മുന്നോട്ട്​ പോകാൻ അനുവദിക്കണമെന്നുമായിരിക്കും പ്രധാനമായും​ ആവശ്യപ്പെടുക.

കൂടാതെ, സംസ്ഥാന സർക്കാർ നടത്തിയ എൻട്രൻസ്​ പരീക്ഷയുടെ അടിസ്ഥാനത്തിൽ എം ബി ബി എസിനും ബി ഡി എസിനും പ്രവേശനം നടത്താൻ അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. മെഡിക്കൽ ​കോഴ്സുകളിലെ പ്രവേശത്തിന്​ ‘നീറ്റ്’​ നിർബന്ധമാക്കി കഴിഞ്ഞ ദിവസമായിരുന്നു​ സുപ്രീംകോടതി ഉത്തരവ്​ പുറത്തിറക്കിയത്​.

വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ അസാധുവാക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് തള്ളിയ കോടതി ഇക്കാര്യം പ്രത്യേക ഹര്‍ജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :