പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മാനഭംഗം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Updated: വെള്ളി, 21 ഒക്‌ടോബര്‍ 2016 (15:51 IST)
തലസ്ഥാന നഗരിയില്‍ രാത്രി ട്രെയിനില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂങ്ങാം‍പാറ മാവുവിള സിയോണ്‍ മന്ദിരത്തില്‍ സാം ജെ വത്സലന്‍ എന്ന 36 കാരനാണു അറസ്റ്റിലായത്.

പാലക്കാട്ടെ അഗതി മന്ദിരത്തിലെ അന്തേവാസിയായ പെണ്‍കുട്ടി മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി പറഞ്ഞത് അനുസരിച്ചാണു തിരുവനന്തപുരത്ത് ട്രെയിനില്‍ വന്നിറങ്ങിയത്. എന്നാല്‍ യുവാവിനെ കാണാത്തതിനാല്‍ അടുത്തുണ്ടായിരുന്ന വത്സലന്‍റെ ഓട്ടോയില്‍ യുവാവിന്‍റെ അഡ്രസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു.

നെയ്യാറ്റിന്‍കരയിലേക്കുള്ള യാത്രമദ്ധ്യേ നിര്‍മ്മാണം നടക്കുന്ന ഒരു കെട്ടിടത്തിലേക്ക് പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

തിരികെ പെണ്‍കുട്ടി റയില്‍വേ സ്റ്റേഷനിലെത്തുകയും പൊലീസ് കുട്ടിയെ പാലക്കാട്ട് എത്തിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് മനോവിഷമം കാരണം കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പീഡന വിവരം പുറത്തായി. തുടര്‍ന്നാണ് വത്സലനെ പാലക്കാട് ഹേമാംബികാ നഗര്‍ കാട്ടാക്കട നിന്ന് അറസ്റ്റ് ചെയ്തത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :