പീഡനക്കേസ്: 6 പേര്‍ പിടിയില്‍

പീഡനക്കേസ്: 6 പേര്‍ പിടിയില്‍

കല്ലമ്പലം| Last Updated: തിങ്കള്‍, 4 ഏപ്രില്‍ 2016 (13:46 IST)
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അയല്‍വാസിയായ യുവാവ് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് വീണ്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഇയാള്‍ സുഹൃത്തുക്കളെ കൊണ്ടും കുട്ടിയെ പീഡിപ്പിച്ചു. സഹികെട്ട പെണ്‍കുട്ടി വിവരം സ്കൂള്‍ അധികാരികളെ അറിയിച്ചു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ സ്കൂള്‍ അധികാരികള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യുവാവിനെയും കൂട്ടരേയും പിടികൂടിയത്.

അറ്റിങ്ങല്‍ ഡി വൈ എസ് പി ചന്ദ്രശേഖരന്‍ പിള്ളയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്ലമ്പലം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :