പീഡനക്കേസില്‍ യുവാവ് അറസ്റ്റിലായി

പീഡനക്കേസില്‍ യുവാവ് അറസ്റ്റിലായി

ബാലരാമപുരം| aparna shaji| Last Modified വെള്ളി, 1 ഏപ്രില്‍ 2016 (15:27 IST)
വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ഇരവിപേരൂര്‍ കോഴിമല ലക്ഷം വീട് കോളനിയില്‍ കുരുവിക്കാട്ടില്‍ വീട്ടില്‍ സിദ്ധാര്‍ത്ഥ് എന്ന സോനുവാണു പൊലീസ് പിടിയിലായത്.

വിവാഹ വാഗ്ദാനം നല്‍കി നേമം സ്വദേശിയായ യുവതിയെ ആന്ധ്രയിലെ ഗുണ്ടൂരില്‍ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം പ്രതി ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയെ സ്നേഹം നടിച്ച് ഭാര്യാഭര്‍ത്താക്കന്മാര്‍ എന്ന നിലയ്ക്ക് ജീവിക്കവേയാണ് നേമം സ്വദേശിയായ യുവതിയെ പീഡിപ്പിച്ചത്.

ഇയാള്‍ക്കെതിരെ നെടുമങ്ങാട്, തിരുവല്ല എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം സി ഐ ആര്‍ സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :