നെയ്യാറ്റിന്‍കര|
VISHNU N L|
Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (18:24 IST)
ജോലി വാങ്ങിത്തരാമെന്ന വ്യാജേന സഹോദരിമാരെ നയത്തില്‍ വീട്ടിലെത്തിച്ചു പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അരുമാനൂര്‍ സ്വദേശി വിനോദാണു കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡില്‍ വച്ച് പൂവര്‍ സിഐ യുടെ പിടിയിലായത്.
വീട്ടുകാരുമായി പിണങ്ങി വീടുവിട്ടിറങ്ങിയ സഹോദരിമാരെ നയത്തില്‍ കൂട്ടിക്കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ ഒന്‍പതിനായിരുന്നു സഹോദരിമാര്‍ വീടുവിട്ടിറങ്ങിയത്.
സഹോദരിമാരെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് ഇവരുടെ മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണു പത്തൊന്‍പതാം തീയതി വിനോദിന്റെ വീട്ടില്‍ നിന്ന് സഹോദരിമാരെ കണ്ടെത്തിയതും മോചിപ്പിച്ചതും. തുടര്‍ന്നാണു വിനോദിനെ അറസ്റ്റ് ചെയ്തത്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.