കേരളത്തില്‍ മാവോയിസ്റ്റുകള്‍ പിളര്‍പ്പിലേക്ക്, വിപ്ലവമുണ്ടാക്കാനെത്തിയവര്‍ തമ്മിലടിക്കുന്നു

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 22 ഏപ്രില്‍ 2015 (13:58 IST)
കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി എത്തിയ മാവോയിസ്റ്റ്
പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായെന്ന് രഹസ്യാനേഷണ റിപ്പോര്‍ട്ട്. സിപിഐ മാവോയിസ്റ്റും സിപിഐഎംഎല്‍ നക്സല്‍ബാരിയും തമ്മില്‍ കടുത്ത അഭിപ്രായവ്യത്യാസമാണ് നിലനില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു സംഘടനകളും ലയിച്ച് നേരത്തെ ഒറ്റ സംഘടന ആയിരുന്നതാണ്. ഭിന്നിപ്പ് പിളര്‍പ്പിലേക്ക് നീങ്ങുമോ എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നത്.

നഗരങ്ങളില്‍ അടുത്തയിടെ നടത്തിയ ആക്രമണങ്ങളെച്ചൊല്ലിയാണ് ഭിന്നത ഉടലെടുത്തത്. അനാവശ്യ പ്രകോപനം ഉണ്ടാക്കിയെന്ന് നക്സല്‍ബാരിക്കാര്‍ക്കെതിരെ മാവോയിസ്റ്റുപക്ഷം ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ ഇത് അനിവാര്യമാണെന്ന് നക്സല്‍ബാരി പക്ഷവും വാദിക്കുന്നു. നഗരങ്ങളില്‍ തന്ത്രം പിഴച്ചെന്നും പ്രവര്‍ത്തകര്‍ അറസ്റ്റിലായത് തിരിച്ചടിയായെന്നും ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തുന്നു.

ഏതായാലും കരുതലോടെ ഇരിക്കാനാണ് സംസ്ഥാന ഇന്റലിജന്‍സ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒരു പിളര്‍പ്പുണ്ടായാല്‍ ഏതെങ്കിലും പക്ഷം കരുത്ത് കാണിക്കുന്നതിനായി മാരകമായ ആക്രമണങ്ങളിലേക്ക് കടന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. കേരളത്തില്‍ മാവോയിസ്റ്റ് സ്വാധീനം ശക്തമല്ലാത്തതിനാല്‍ പിളര്‍പ്പുണ്ടായാല്‍ മാവോയിസ്റ്റ് വേട്ട എളുപ്പമാകുമെന്നാണ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :