പതിനൊന്നുകാരിക്ക് ഉപദ്രവം: രണ്ടാനച്ഛന്‍ അറസ്റ്റില്‍

മാവേലിക്കര| Sajith| Last Modified ബുധന്‍, 13 ജനുവരി 2016 (15:16 IST)
പതിനൊന്നുകാരിയായ ബാലികയെ ഉപദ്രവിച്ച കേസില്‍ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കായം‍കുളം ചേരാവള്ളി കാരൂര്‍ തെക്കതില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന നാല്പത്തിരണ്ടുകാരനാണ് പൊലീസ് വലയിലായത്.

2015 ഫെബ്രുവരി മുതല്‍ അഞ്ച് മാസക്കാലം കുട്ടിയെ ഉപദ്രവിച്ചതായി തെളിവു ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് ബ്ലേഡ് പലിശയ്ക്ക് പണം നല്‍കലായിരുന്നു പണി. രണ്ട് വര്‍ഷം മുമ്പ് പോരുവഴി സ്വദേശിയായ കുട്ടിയുടെ മാതാവിന് 50000 രൂപ പലിശയ്ക്ക് നല്‍കിയതുമായി ഉണ്ടായ പരിചയം കാരണം ഉണ്ണികൃഷ്ണന്‍ ഇവര്‍ക്കൊപ്പം കൂടി.

പെണ്‍കുട്ടിയുടെ മാതാവ് ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ഉണ്ണികൃഷ്ണനുമായി താമസം തുടങ്ങിയത്. പിന്നീട് ഇവര്‍ പല സ്ഥലത്തും മാറിമാറി താമസിച്ചുവരികയായിരുന്നു. മൂന്നാംകുറ്റി ചാങ്ങേത്തറ ജംഗ്ഷ്നു തെക്ക് ശശിഭവനത്തില്‍ താമസിക്കവേയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചത്.

വിവരം അറിഞ്ഞ് കുട്ടിയുടെ പിതാവ് എത്തി ജില്ലാ കളക്റ്റര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ 1992 മുതല്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാളെക്കെതിരെ നാല്‍പ്പതോളം കേസുകള്‍ ഉണ്ടെന്നാണു സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :