സൗദിയില്‍ മദ്യസല്‍ക്കാരം; 129 പേര്‍ അറസ്റ്റില്‍, 41പേര്‍ സ്‌ത്രീകള്‍

റിയാദ്| Sajith| Last Updated: ചൊവ്വ, 12 ജനുവരി 2016 (14:58 IST)
സൗദിയില്‍ മദ്യവിരുന്ന് നടത്തിയ ആഫ്രിക്കന്‍ സംഘം അറസ്റ്റില്‍. നാല്‍പ്പത്തിയൊന്ന് സ്ത്രീകളും സംഘാടകരും അടക്കം 129 പേരാണ് സൗദി പൊലീസിന്റെ പിടിയിലായത്. വിവിധ രാഷ്ര്‌ടങ്ങളിലെ ആഫ്രിക്കന്‍ വംശജരായിരുന്നു മദ്യസല്‍ക്കാരം സംഘടിപ്പിച്ചത്.

ജാസനിലെ ഒരു വീട്ടില്‍ പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ പൊലീസ്‌ നടത്തിയ റെയ്‌ഡിലാണ് സംഘം പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് വന്‍ മദ്യശേഖരവും പൊലീസ് കണ്ടെടുത്തു.

മദ്യ ഉപയോഗവും പൊതുസ്‌ഥലങ്ങള്‍ ഉള്‍പ്പടെ സ്‌ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിടപഴകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും മത നിയമപ്രകാരം സൗദിയില്‍ നിരോധിച്ചിരിക്കുന്നതാണ്. ഇത്തരം മദ്യസല്‍ക്കാരങ്ങള്‍ മുമ്പും സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :