പെണ്‍കുട്ടിക്കു പീഡനം: യുവാവ് അറസ്റ്റില്‍

പൊലീസ് അറസ്റ്റ് , പീഡനം , അറസ്റ്റ്
വിഴിഞ്ഞം| jibin| Last Modified ബുധന്‍, 28 ജനുവരി 2015 (17:59 IST)
പതിനാറുകാരിയായ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുപുറം മാക്കൂട്ടം പിഎം കോട്ടേജില്‍ മനോജ് എന്ന 23 കാരനെയാണു പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ശനിയാഴ്ച കുട്ടിയെ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇടയ്ക്കു വച്ച് കുട്ടി വീട്ടില്‍ തിരികെ എത്തി. തുടര്‍ന്നു കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടി പീഡനത്തിനു വിധേയയായി എന്നു കണ്ടെത്തി.
തന്നെ എട്ടാം ക്ലാസുമുതല്‍ ഇയാള്‍ പീഡിപ്പിച്ചു വരുന്നതായി കുട്ടി മൊഴി നല്‍കി എന്ന് പൂവാര്‍ എസ്ഐ ഷിജി അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :