മലപ്പുറത്ത് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്

മലപ്പുറം മേലാറ്റൂർ ആർഎം ഹൈസ്‌കൂളിലാണ് സംഭവം

മലപ്പുറം| jibin| Last Updated: വെള്ളി, 29 ജൂലൈ 2016 (20:59 IST)
 
 
 
 
സ്കൂളിൽ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. മലപ്പുറം മേലാറ്റൂർ ആർഎം ഹൈസ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വിഷയത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചതോടെ സ്‌കൂള്‍ പരിസരത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്.

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിച്ച് ജനങ്ങള്‍ തടിച്ചു കൂടുകയും സ്‌കൂളിലേക്ക് പ്രതിഷേധം നയിക്കുകയുമായിരുന്നു. തുടര്‍ന്നാണ് സ്ഥലത്ത് പൊലീസ് സംഘം എത്തിയത്. ജനങ്ങള്‍ ബഹളം വച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :