രണ്ടാം ക്ളാസുകാരിക്കു പീഡനം: യുവാവ്‌ അറസ്റ്റില്‍

കഴക്കൂട്ടം| jibin| Last Modified വെള്ളി, 24 ഒക്‌ടോബര്‍ 2014 (17:21 IST)
രണ്ടാം ക്ളാസുകാരി പീഡിപ്പിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. പാങ്ങപ്പാറ സ്വദേശി പപ്പു എന്ന വിവേകാനന്ദനാണു (27) കഴക്കൂട്ടം പൊലീസിന്‍റെ പിടിയിലായത്‌.

നെല്ലിക്ക വാങ്ങി നല്‍കാമെന്ന വ്യാജേന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ഇയാള്‍. മുമ്പും രണ്ട്‌ തവണ ഇയാള്‍ തന്നെ പീഡിപ്പിച്ചതായി കുട്ടി അറിയിച്ചു. കുട്ടി പഠിക്കുന്ന സ്കൂളില്‍ കഴിഞ്ഞ ദിവസം ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൌണ്‍സിലിംഗിനിടെയാണു പീഡനവിവരം പുറത്തറിഞ്ഞത്‌. കഴക്കൂട്ടം പൊലീസ്‌ ഇയാളെ അറസ്റ്റ്‌ ചെയ്ത്‌ കോടതിയില്‍ ഹാജരാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :