ബാംഗ്‌ളൂരിലെ സ്‌കൂളില്‍ മൂന്നുവയസുകാരിക്ക് പീഡനം

  പീഡനം ,  ബാംഗ്‌ളൂര്‍ , പൊലീസ് കേസ് , വിദ്യാര്‍ഥിനി
ബാംഗ്‌ളൂര്‍| jibin| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (10:43 IST)
ബാംഗ്‌ളൂരിലെ ജലാഹള്ളിയിലെ സ്വകാര്യ സ്‌കൂളില്‍ മൂന്നുവയസുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സംഭവ ദിവസം ക്ളാസ് കഴിഞ്ഞ ശേഷം പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ അമ്മ വന്നപ്പോള്‍ കരയുന്ന കുട്ടിയെയാണ് കണ്ടത്. കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ ആരോ തല്ലി എന്നാണ് പറഞ്ഞത്. എന്നാല്‍ വിശദമായി ചോദിച്ചപ്പോള്‍ കുട്ടിയെ പീഡിപ്പിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു.

ആരാണ് പീഡിപ്പിച്ചത് എന്ന് വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളും സ്ക്കൂളിലെ ജീവനക്കാരെ ചോദ്യം ചെയ്യാനും തീരുമാനമായിട്ടുണ്ട്. ബാംഗ്‌ളൂര്‍ പൊലീസ് കമ്മീഷണര്‍ എം.എന്‍ റെഡ്ഡി സ്കൂളിലെത്തി തെളിവെടുത്തു. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ബാംഗ്‌ളൂരിലെ സ്‌കൂളുകളില്‍ നടന്നിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :