പ്രകൃതിവിരുദ്ധ പീഡനക്കേസ് പ്രതി പിടിയില്‍

ഇടുക്കി| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2015 (16:49 IST)
ഇടുക്കിയിലെ കാളിയാറില്‍ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിയെ കാളിയാര്‍
പൊലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരനായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണു പീഡനത്തിനിരയായത്.

സ്കൂള്‍ വിട്ടു വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ പിക്ക്-അപ്പ് ലോറിയില്‍ ലിഫ്റ്റ് നല്‍കി വശത്താക്കിയായിരുന്നു ലോറിയുടെ ഡ്രൈവര്‍ കൂടിയായ പ്രതി പീഡിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :