തിരുവനന്തപുരം|
jibin|
Last Modified ശനി, 1 ഓഗസ്റ്റ് 2015 (13:30 IST)
വകുപ്പില്‍ ആഭ്യന്തരമന്ത്രി
രമേശ് ചെന്നിത്തല കൈകടത്തുന്നതായി ഘടകകകക്ഷി മന്ത്രിമാര്‍ നല്കിയ പരാതിയെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തങ്ങളുടെ വകുപ്പിൽ കൈകടത്തുന്നു എന്നാരോപിച്ച് ചെന്നിത്തലയ്ക്കെതിരെ ഇബ്രാഹിം കുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രിയുമായ പിജെ ജോസഫുമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നൽകിയത്.
അതേസമയം, വാര്‍ത്തയെ എതിര്‍ത്ത് ഇബ്രാഹിം കുഞ്ഞും, കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജുവും രംഗത്ത് എത്തുകയും ചെയ്തു. ആഭ്യന്തരമന്ത്രിക്കെതിരെ പരാതിയില്ല. നടപടിക്രമങ്ങളിലെ പാളിച്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആഭ്യന്തരമന്ത്രിക്കെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആഭ്യന്തരമന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് ആന്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി നടന്ന സ്വാഭാവിക നടപടിയാണ് സസ്പെന്ഷന് എന്ന് കെ പി സി സി വക്താവ് ജോസഫ് വാഴക്കന് പറഞ്ഞു.
തങ്ങളുടെ വകുപ്പിൽ കൈകടത്തുന്നു എന്നാരോപിച്ച് ചെന്നിത്തലയ്ക്കെതിരെ ഇബ്രാഹിം കുഞ്ഞും ജലവിഭവ വകുപ്പ് മന്ത്രിയുമായ പിജെ ജോസഫുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. കടലുണ്ടിയിലെ പാലം നിർമാണവുമായി ബന്ധപ്പെട്ട വിജലൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് ചീഫ് എഞ്ചിനിയർമാരെ സസ്പെൻഡ് ചെയ്ത ആഭ്യന്തര വകുപ്പിന്റെ നടപടിക്കെതിരെയായിരുന്നു പരാതി.