മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം; കേസുകളില്‍ എജി തോറ്റിട്ടുണ്ട്: വിഎസ്

  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വിഎസ് അച്യുതാനന്ദന്‍ , ഹൈക്കോടതി , മുല്ലപ്പെരിയാര്‍
തിരുവനന്തപുരം| jibin| Last Updated: ശനി, 25 ജൂലൈ 2015 (14:59 IST)
അഡ്വക്കറ്റ് ജനറലിനെതിരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. എജി ഒരു കേസിലും തോറ്റിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. പാമോലിന്‍ കേസില്‍ എജി സര്‍ക്കാരിനായി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു. പ്ളസ്ടു കേസിലും എജി തോറ്റിരുന്നു. തനിക്കെതിരായ ഭൂമിദാനകേസിലും എജി തോറ്റു. മുല്ലപ്പെരിയാര്‍ കേസില്‍ മന്ത്രിസഭ എജിയെ ശാസിച്ചത് ആരും മറന്നിട്ടില്ലെന്നും വിഎസ് വ്യക്തമാക്കി.

തന്നെയും ഹൈക്കോടതി ജഡ്ജിയെയും വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം
പ്രതികരിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനം പരിപൂര്‍ണ്ണമായി താന്‍ വിയോജിക്കുകയാണ്. അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസമാണ്. ദണ്ഡപാണി അധികാരമേറ്റശേഷം എല്ലാ കേസുകളും ജയിച്ചിട്ടുണ്ട്. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും ഹൈക്കോടതി ആരും മറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു. ഇതിനെതിരെയാണ് വിഎസ് രംഗത്ത് എത്തിയത്.

ചില ഹര്‍ജികളുടെ വാദത്തിനിടെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെയും ഗവ. പ്ലീഡര്‍മാരുടെ പ്രവര്‍ത്തനത്തെയും നിശിതമായി വിമര്‍ശിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ല. ഇതിലും ഭേദം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതാണ്. സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ 120 ഓളം അഭിഭാഷകരുണ്ട് എന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ലെന്നുമാണ് വാക്കാല്‍ ഹൈക്കോടതി പരമാര്‍ശിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :