ആഭ്യന്തരമന്ത്രി ഇനി നിങ്ങളുടെ വിരല്‍ത്തുമ്പില്‍

തിരുവനന്തപുരം| vishnu| Last Updated: ശനി, 10 ജനുവരി 2015 (18:30 IST)
എന്തും എല്ലാവരും സ്മാര്‍ട്ടാകുന്ന ഈ ആധുനിക ലോകത്ത് നമ്മുടെ കൊച്ചുകേരളത്തിലെ ആഭ്യന്തര മന്ത്രി സ്മാര്‍ട്ടാകാന്‍ തീരുമാനിച്ചു. തീരുമാനിച്ചെന്ന് മാത്രമല്ല മന്ത്രി ഇനി നമ്മുടെ വിരല്‍ തുമ്പിലുണ്ടാകും. പഴഞ്ചന്‍ പോലീസ്‌ സംവിധാനങ്ങളെല്ലാം മാറ്റിമറിച്ച്‌ ഹൈടെക്കാകാന്‍ മന്ത്രി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണവുമായി ചെന്നിത്തല ഒരംഗത്തെത്തിയിരിക്കുന്നത്.

ഇതിനായി സ്വന്തം പേരില്‍ ആപ്ലിക്കേഷന്‍ തന്നെ മന്ത്രി തയ്യാറാക്കിക്കഴിഞ്ഞു. ആന്‍ഡ്രോയ്‌ഡ്‌ ഫോണിലെ പ്ലേസ്‌റ്റോറില്‍നിന്ന്‌ Ramesh Chennithala എന്ന മൊബൈല്‍ ആപ്‌ ഡൗണ്‍ലോഡ്‌ ചെയ്‌താല്‍ ആഭ്യന്തരമന്ത്രി ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തും. ആഭ്യന്തര-വിജിലന്‍സ്‌ വകുകളെക്കുറിച്ച് ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിയ്ക്ക് പരാ‍തി നല്‍കാന്‍ ഈ ആപ്ലിക്കേഷനില്‍ കൂടി സാധിക്കും. പരമ്പരാഗത രീതിയില്‍ മന്ത്രിയെ കണ്ട് പരാതി നല്‍കുന്നതിനായി ഇനി പൊതുജനത്തിന്‍ ആരുടേയും വാതിലുകള്‍ക്ക് മുന്നില്‍ കാത്ത് നില്‍ക്കേണ്ടതില്ല.

പരാതികള്‍ മാത്രമല്ല, വകുപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും നിങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി മന്ത്രിയേ അറിയിക്കാന്‍ സാധിക്കും. പരിഗണനാര്‍ഹമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നവരെ ആഭ്യന്തരമന്ത്രി ഫോണില്‍ നേരിട്ടു ബന്ധപ്പെടും. ഇനി ആഭ്യന്തര മന്ത്രിയേ നേരിട്ട് കാണേണ്ട ആവശ്യമാണെങ്കില്‍ അതിനും ആപ്പില്‍ സൌകര്യങ്ങളുണ്ട്. ആഭ്യന്തരമന്ത്രിക്കു നേരിട്ടു പരാതി കൈമാറാനും അദ്ദേഹത്തെ കാണാനുള്ള അനുമതി തേടാനും ആപ്പില്‍ വിരലൊന്ന് ഒടിച്ചാല്‍ മാത്രം മതി.

എപ്പോള്‍, എവിടെവച്ച്, കാണാന്‍ പറ്റുമോ, ഇല്ലയോ എന്നൊക്കെ ഇനി ആപ്പില്‍ നിന്ന് പൊതുജനത്തിനറിയാന്‍ സാധിക്കും. മന്ത്രിയുടെ ദിവസേനയുള്ള ഔദ്യോഗികപരിപാടികള്‍, കൂടിക്കാഴ്‌ചകള്‍ എന്നീ വിവരങ്ങളും ആപില്‍ ലഭ്യമാകും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരമാണ്‌ ഈ സംവിധാനത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്നു മന്ത്രി രമേശ്‌ ചെന്നിത്തല പറയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...