രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്താന്‍ ആസൂത്രിതനീക്കം: ചെന്നിത്തല

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 29 ഓഗസ്റ്റ് 2015 (13:21 IST)
രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്താന്‍ സംസ്ഥാനത്ത് ആസൂത്രിതനീക്കമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അക്രമം ആര് നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ നിന്ന് ബി ജെ പിയും സി പി എമ്മും പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

തിരുവോണദിവസം കാസര്‍കോഡ് സി പി എം പ്രവര്‍ത്തകനും തൃശൂരില്‍ ബി ജെ പി പ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :