സംസ്ഥാനത്ത് വർഗീയ ശക്തികൾ പിടിമുറുക്കുന്നു: ആഭ്യന്തരമന്ത്രി

രമേശ് ചെന്നിത്തല , ഫേസ്‌ബുക്ക് , ആഭ്യന്തരമന്ത്രി
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 9 ഓഗസ്റ്റ് 2015 (13:14 IST)
എല്ലാ മതക്കാരും ഒരു പോലെ കഴിയുന്ന കേരളത്തില്‍ വർഗീയ ശക്തികൾ പിടിമുറുക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. സാമുദായിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത വേണം. രാഷ്ട്രീയ പാർട്ടികളിലും വർഗീയ ശക്തികൾ സ്വാധീനം ചെലുത്താന്‍ തുടങ്ങിയിരിക്കുന്നതായും ആഭ്യന്തരമന്ത്രി ഫേസ്‌ബുക്കിലൂടെ പറഞ്ഞു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വർഗീയ ശക്തികൾ വലിയ പങ്ക് വഹിച്ചുവെന്ന് മനസിലാക്കാന്‍ സാധിച്ചു. കേരളത്തിലെ ആ സാമുദായിക സൗഹാർദ്ദം ഇതുവരെ ഇല്ലാത്ത തരത്തിൽ വെല്ലുവിളിക്കപ്പെടുന്നതായി തോന്നുന്നു. വളർന്നു വരുന്ന തലമുറയ്ക്ക് അക്രമത്തിന്റേയും വിഭജനത്തിന്റേയും രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാവുന്നതിന് അരികിലാണോ കേരളമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആശയം തുടരാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :