Last Modified ചൊവ്വ, 21 ഏപ്രില്‍ 2015 (12:32 IST)
അഴിമതി തടയുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ
വിജിലന്റ് കേരള പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് അഴിമതി നടന്ന് കഴിഞ്ഞാണ് നടപടിയെടുക്കാറുള്ളതെന്നും ഇതില്‍ നിന്ന് കാതലായ മാറ്റമുണ്ടാകണമെന്നും ഇതിനായി ജനങ്ങളുടെ സഹായത്തോടെ വിജിലന്റ് കേരള പദ്ധതി ആവിഷ്ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിമുക്ത കേരളമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിജിലന്‍റ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഏഴു പഞ്ചായത്തുകളെ അഴിമതിമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന അഴിമതിനിര്‍മാര്‍ജന പദ്ധതിയായ വിജിലന്‍റ് കേരളയുടെ പൈലറ്റ് പ്രോജക്ടാണ് കോഴിക്കോട് ഉള്‍പ്പെടെയുള്ള എട്ട് വടക്കന്‍ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 44 പഞ്ചായത്തുകളിലായി നടപ്പാക്കുന്നത്. തലക്കുളത്തൂര്‍, നടുവണ്ണൂര്‍, ചെറുവണ്ണൂര്‍, കൂത്താളി, ബാലുശ്ശേരി, രാമനാട്ടുകര, തിരുവമ്പാടി പഞ്ചായത്തുകളാണ് ഈ നേട്ടത്തിനര്‍ഹമാവുക.