ജനതാദള്‍ അവിഭാജ്യ ഘടകം, ചാക്കിട്ടു പിടിക്കാമെന്നു സിപിഎം കരുതേണ്ട: ചെന്നിത്തല

 സിപിഎം , ജെഡിയു , എംപി വീരേന്ദ്രകുമാര്‍ , രമേശ് ചെന്നിത്തല
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (15:52 IST)
യുഡിഎഫിനെതിരെ ഘടകകഷികള്‍ തിരിയുന്നതോടെ ജനതാദളിനെ പിടിച്ച് നിര്‍ത്താന്‍ ശ്രമം. ജനതാദള്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമാണെന്നും. യുഡിഎഫിലെ കക്ഷികളെ ചാക്കിട്ടു പിടിക്കാമെന്നു സിപിഎം കരുതേണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അതേസമയം ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എംപി. വീരേന്ദ്രകുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോടെല്ലാം പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. മുന്നണിയില്‍ പ്രയാസങ്ങളും പരാതികളുമുണ്ടെന്നറിയാം. ഇത് പരിഹരിക്കാന്‍ ശ്രമിക്കും. പ്രശ്നങ്ങളുടെ ഗൌരവത്തെ കുറച്ചു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ യുഡിഎഫ് വിടുന്ന കാര്യത്തില്‍ രണ്ടുമാസത്തിനകം തീരുമാനമെടുക്കുമെന്നും. മുന്നണിയിലെ തമ്മിലടി കാരണം ഭരണനേട്ടം പോലും ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കം ഒഴിവാക്കാനാണ് പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :