അന്വേഷണത്തെപ്പറ്റി ആശയക്കുഴപ്പം പ്രതിപക്ഷത്തിന്റെ ഭാഗത്തെന്ന് ചെന്നിത്തല

തിരുവനന്തപുരം| Last Modified തിങ്കള്‍, 3 നവം‌ബര്‍ 2014 (12:22 IST)
ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പവും അനിശ്ചിതത്വവും പ്രതിപക്ഷത്തിന്റെ ഭാഗത്താണ് ചെന്നിത്തല പ്രതികരിച്ചു.

ബാര്‍ കോഴ വിവാദത്തെപ്പറ്റി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലാണ് അഭിപ്രായവ്യത്യാസം ഏത് അന്വേഷണം വേണമെന്ന് ആദ്യം അവര്‍ തീരുമാനിക്കട്ടെ ചെന്നിത്തല പറഞ്ഞു.

നിഷ്പക്ഷ അന്വേഷണമാണ് കോഴ വിവാദത്തില്‍
നടക്കുന്നതെന്നും
വിജിലന്‍സിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാവാന്‍ മൂന്നു മാസമെങ്കിലും എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു. വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച പരാതിയിലെ കാര്യങ്ങളാണ് വിജിലന്‍സ് പരിശോധിക്കുക
ചുംബന സമരത്തിന്റെ കാര്യത്തില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ല. ക്രമസമാധാനം പാലിക്കുന്നതില്‍ യാതൊരു പാളിച്ചയും വന്നിട്ടില്ല ചെന്നിത്തല കൂട്ടിചേര്‍ത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :