ബാര്‍ കോഴ: കെ എം മാണി രാജിവെക്കണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം| Last Modified ഞായര്‍, 2 നവം‌ബര്‍ 2014 (15:20 IST)
ബാര്‍ കോഴ വിവാദത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ എം മാണി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും മാണി രാജിവെയ്ക്കുന്നില്ലെങ്കിലും മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്നും പുറത്താക്കാന്‍ തയാറാകണമെന്നും പിണറായി പറഞ്ഞു.

സംഭവത്തില്‍ എക്‌സൈസ് മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പങ്കും അന്വേഷിക്കണം നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം പിണറായി പിണറായി വിജയന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. നേരത്തെ ബാ‍ര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :