രാംദേവും ശ്രീ ശ്രീ രവിശങ്കറും പത്മാ പുരസ്കാരം വേണ്ടെന്നുവെച്ചു

ന്യൂഡല്‍ഹി| Last Modified ഞായര്‍, 25 ജനുവരി 2015 (10:44 IST)
യോഗാ ഗുരു രാംദേവും
ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ സ്ഥാപകന്‍
ശ്രീ ശ്രീ രവിശങ്കറും പത്മാ പുരസ്കാരം വേണ്ടെന്നുവെച്ചു.
തന്നെ പത്മാ പുരസ്കാരത്തിന് നിര്‍ദ്ദേശിക്കരുതെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് അയച്ച കത്തിലാണ് ബാബ രാംദേവ് ആവശ്യപ്പെട്ടത്. ഒരു സന്യാസിയെന്ന നിലയ്ക്ക് താന്‍ പാരിതോഷികങ്ങളില്‍ നിന്നും ബഹുമതികളില്‍ നിന്നും അകന്നുനില്‍ക്കുകയാണ് വേണ്ടതെന്നും ഇത്തരം ബഹുമതിക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ നന്ദിയുണ്ടെന്നും രാംദേവ് കത്തില്‍ അറിയിച്ചു.

ട്വിറ്ററിലൂടെയാണ് പുരസ്കാരം നിരസിക്കുന്നതായി രവിശങ്കര്‍ അറിയിച്ചത്. പത്മാ പുരസ്കാരത്തെക്കുറിച്ച്
അറിയിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തന്നെ വിളിച്ചിരുന്നുവെന്നും
അവാര്‍ഡിന് പരിഗണിച്ചതില്‍ സര്‍ക്കാറിനോട് നന്ദിയുണ്ട്, എന്നാല്‍,​ തനിക്കു പകരം മറ്റാരെയെങ്കിലും ബഹുമതിക്ക് പരിഗണിക്കണമെന്ന് അറിയിച്ചുവെന്നും ശ്രീ ശ്രീ രവിശങ്കര്‍ ട്വിറ്ററിലൂടെ അറിയിച്ചു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :