ബാബ രാംദേവിനും മാത അമൃതാനന്ദമയിക്കും പത്മപുരസ്കാരത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 23 ജനുവരി 2015 (10:09 IST)

പത്മ പുരസ്കാരത്തിനുള്ള ശുപാര്‍ശ സര്‍ക്കാര്‍ രാഷ്‌ട്രപതിഭവന് കൈമാറി. യോഗഗുരു ബാബ രാംദേവ്, ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ ,ബി ജെ പി നേതാവ് എല്‍ കെ അദ്വാനി, മാത അമൃതാനന്ദമയി എന്നിവരുടെ പേരുകള്‍ പത്മവിഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ .ഞായറാഴ്ച ആയിരിക്കും പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുക.

ബാഡ്‌മിന്റണ്‍ താരം പി വി സിന്ധു, നടന്‍ അമിതാഭ് ബച്ചന്‍ എന്നിവരെ പത്മഭൂഷണ്‍ പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 148 പേരുടെ അന്തിമപട്ടികയാണ് സര്‍ക്കാര്‍ രാഷ്‌ട്രപതി ഭവന് കൈമാറിയിരിക്കുന്നത്.

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ , സിനിമാരംഗത്തു നിന്നുള്ള രജനീകാന്ത്, ദിലീപ് കുമാര്‍ ,സഞ്ജയ് ലീല ബന്‍സാലി, സല്‍മാന്‍ ഖാന്റെ അച്ഛനായ സലിം അലി, പ്രസൂണ്‍ ജോഷി, ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര സിംഗ്, ഗുസ്തി താരം സുശീല്‍ കുമാര്‍ , എവറസ്റ്റ് കീഴടക്കിയ ഭിന്നശേഷിക്കാരിയായ അരുണ സിംഗ് എന്നിവരുടെ പേരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ബി ജെ പിയുമായി സഹകരിച്ചു പോകുന്നവരാണ് പത്മപുരസ്കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ അധികവും. അതിനാല്‍ തന്നെ പട്ടിക വിവാദമായേക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :