മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; കേരളം ഇന്ത്യയുടെ പവർ ഹൗസ്: രാഷ്ട്രപതി

മറ്റു സംസ്ഥാനങ്ങൾ മാതൃകയാക്കണം; കേരളം ഇന്ത്യയുടെ പവർ ഹൗസ്: രാഷ്ട്രപതി

  ram nath kovind , kerala , BJP , Pinarayi vijayan , രാംനാഥ് കോവിന്ദ് , പിണറായി വിജയന്‍ , ടെക്നോസിറ്റി
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 ഒക്‌ടോബര്‍ 2017 (17:21 IST)
കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് ആവര്‍ത്തിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം ഇന്ത്യയുടെ പവർ ഹൗസ് ആണെന്നതില്‍ സംശയമില്ല. വിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാക്ഷരത എന്നിവയിൽ‌ കേരളം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിപ്പുറം ടെക്‌നോസിറ്റി പദ്ധതിയിലെ ആദ്യ സർക്കാർ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുമ്പോഴായിരുന്നു രാഷ്‌ട്രപതി കേരളത്തെ പ്രശംസിച്ചത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പദവി ഏറ്റെടുത്തശേഷം ഇതു രണ്ടാം തവണയാണ് അദ്ദേഹം കേരളത്തിൽ വരുന്നത്.

ടെക്നോസിറ്റിക്കായി ഭൂമി നൽകിയവരുടെ കുടിശിക മാർച്ച് 31നകം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ടെക്നോസിറ്റിയിൽ ഒരു ലക്ഷം പേർക്കു തൊഴിൽ നൽകും. കേരളത്തിന്റെ ഐടി രംഗത്തെ സുപ്രധാന ചുവടുവെപ്പാണ് ഈ സംരംഭമെന്നും ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :