മൃതദേഹം ദഹിപ്പിക്കണം, ഖബറടക്കുന്നത് മതമൗലിക വാദം; പുനത്തിന്റെ ഖബറടക്കവുമായി ബന്ധപ്പെട്ട് വിദ്വോഷ പ്രചാരണാവുമായി ജനം ടിവിയും സംഘപരിവാറും

കോഴിക്കോട്, വെള്ളി, 27 ഒക്‌ടോബര്‍ 2017 (16:40 IST)

  punathil kunjabdulla , RSS , Janam tv , BJP , punathil kunjabdulla death , ജനം ടിവി , സംഘപരിവാര്‍ , പുനത്തിൽ കുഞ്ഞബ്ദുള്ള , ടിവി , ആര്‍എസ്എസ്

മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ ഡോ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശവസംസ്‌കാരരുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം വ്യാപകമാക്കി ജനം ടിവിയും സംഘപരിവാറും.

മരണശേഷം തന്റെ മൃതദേഹം ദഹിപ്പിക്കാനാണ് പൂനത്തില്‍ ആഗ്രഹിച്ചിരുന്നത്. ചിതാഭസ്മം പുഴയില്‍ ഒഴുക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍, പുനത്തിന്റെ താല്‍പ്പര്യം മറികടന്ന് ഖബറടക്കുന്നത് മതമൗലിക വാദമാണെന്നാണ് ആര്‍എസ്എസും ജനം ടിവിയും ആരോപിക്കുന്നത്. ഇതു സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകളും ചാനലില്‍ നടന്നു കഴിഞ്ഞു.

സംസ്‌കാരവുമായി ബന്ധപ്പെട്ട് ശക്തമായ ആരോപണങ്ങളാണ് ആര്‍എസ്എസ് നടത്തുന്നത്. പുനത്തിന്റെ മൃതദേഹം ദഹിപ്പിക്കാതെ ഖബറടക്കുന്നത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന് വിരുദ്ധമാണ്. ഇതിന് കൂട്ട് നില്‍ക്കുന്നത് സംസ്ഥാനത്തെ ചില എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണെന്നും ആര്‍എസ്എസ് ബിജെപി നേതാക്കള്‍ വ്യക്തമാക്കി.

രാവിടെ എട്ടുമണിയോടെയാണ് പുനത്തിൽ (77) അന്തരിച്ചത്. സ്വകാര്യ ആശുപത്രിയിലായില്‍ വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളം വിശ്രമ ജീവിതത്തിലായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അവസാനം ‘നായകൻ’ ക്ഷമിച്ചു; മൊബൈല്‍ ഫോണില്‍ ‘വില്ലൻ’ പകർത്തിയ ആരാധകനെ പൊലീസ് വിട്ടയച്ചു

മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ആദ്യഷോയ്ക്കിടെ ദൃശ്യങ്ങള്‍ മൊബൈൽ ഫോണിൽ പകർത്തിയതിനു പൊലീസ് ...

news

ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു, വിവാഹം നടക്കേണ്ട സമയത്ത് നടക്കും; ഒടുവില്‍ ‘ബ്ലാക്ക്ബെല്‍റ്റ്’ രാഹുല്‍ ഗാന്ധി മനസ് തുറന്നു

ഇതാദ്യമായല്ല രാഹുല്‍ ഗാന്ധിയോട് അദ്ദേഹത്തിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. ഇത്ര ...

news

അശ്ലീലവീഡിയോ കാട്ടി മന്ത്രിയെ ഭീഷണിപ്പെടുത്തി; മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റില്‍

വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി സിഡികളും പെന്‍ഡ്രൈവും കണ്ടെടുത്തിട്ടുണ്ട്. ...

news

ഒരു ഗ്രാമത്തിലെ എല്ലാവരുടെയും ജന്മദിനം ഒരേ ദിവസം !

ആധാറിലെ പിഴവ് കാരണം ഒരു ഗ്രാമത്തില്‍ ഏല്ലാവര്‍ക്കും ഒരേ ജന്മദിനം. ഹരിദ്വാറില്‍ നിന്നും 20 ...

Widgets Magazine