മഴയല്ലെ നാളെ അവധിയുണ്ടോ സാറേ? ''ഗോ ടു യുവര്‍ ക്ലാസസ്'' കളക്ടറുടെ മറുപടി വൈറലായി

കോഴിക്കോട്‌| VISHNU N L| Last Updated: ചൊവ്വ, 23 ജൂണ്‍ 2015 (16:22 IST)
കാലവര്‍ഷം കനത്താല്‍ കേരളത്തിലെ കുട്ടികള്‍ കാത്തിരിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കളക്ടറുടെ ഉത്തരവായിരിക്കും. എന്നാല്‍ കാലവര്‍ഷമെത്തിയിട്ടും കലക്ടറുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമൊന്നുമില്ലാതെ വന്നതൊടെ സഹികെട്ട് ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തിന് കോഴിക്കൊട് ജില്ലാ കലകടര്‍ നല്‍കിയ മറുപടി ഫേസ്ബുക്കില്‍ വൈറലായി പടര്‍ന്നുകഴിഞ്ഞു.

ന്യൂജെനറേഷന്‍ കാലത്ത് ചോദ്യവും ന്യൂജെന്‍ ആകട്ടെ എന്ന് കരുതിയാണ് കോഴിക്കോട്‌ ജില്ലാ കളക്‌ടറുടെ ഒഫിഷ്യല്‍ എഫ്‌ബി പേജില്‍ ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടത്.
അതിങ്ങനെയായിരുന്നു. 'കാലവര്‍ഷം കനത്തതിനാല്‍ നാളെ വല്ലോ അവധിയും ഉണ്ടോ??' എന്നാല്‍ ചോദ്യം ചോദിച്ച വിരുതനെ അങ്ങനെയങ്ങ വിടാന്‍ കലകടറും തയ്യാറായില്ല. വന്നു ഉരുളയ്ക്കുപ്പേരിപോലൊരു മറുപടി. എയ്‌ ഓട്ടോയിലെ ലാലേട്ടന്‍ മോഡല്‍ ഒരു മറുപടിയും കൊടുത്തു. 'ഒന്നും ഇല്ല ഗോ ടു യുവര്‍ ക്ലാസെസ്സ്‌'.

സംഗതി അവിടം കൊണ്ട് തീര്‍ന്നെങ്കിലും ഓണ്‍ലൈന്‍ ലോകം വെറുതെ ഇരുന്നില്ല. മിനിറ്റുകള്‍ക്കുള്ളില്‍ കളക്‌ടറുടെ പോസ്‌റ്റ് വൈറലായി. ആയിരക്കണക്കിന്‌ ലൈക്കുകളാണ്‌ ഇതുവരെ പോസ്‌റ്റിന്‌ ലഭിച്ചത്‌. നിരവധി ഷെയറുകളും കമന്റുകളും പോസ്‌റ്റിന്‌ ലഭിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച രാവിലെ ഏഴരയോടെയാണ്‌ വിദ്യാര്‍ത്ഥികളെ നിരാശരാക്കി കളക്‌ടറുടെ മറുപടി വന്നത്.

ചില കമന്റുകള്‍ക്ക്‌ കളക്‌ടര്‍ മറുപടി കൊടുത്തിട്ടുണ്ട്‌. ആഗ്രഹമില്ലാഞ്ഞിട്ടല്ല കുട്ടികളെ... അവധി പ്രഖ്യാപിക്കുന്ന ദിവസം ഉറപ്പായും നല്ലവെയിലടിച്ച്‌ കളക്‌ടറെ നാണം കെടുത്തുന്ന പതിവുണ്ട്‌. സംശയമുണ്ടെങ്കില്‍ ബിജു പ്രഭാകര്‍ ഐ.എ.എസിനോട്‌ ചോദിക്കൂ. കഴിഞ്ഞ രണ്ട്‌ കൊല്ലം ഞാന്‍ കണ്ടതല്ലേ...ഉദാഹരണത്തിന്‌ ഇന്ന്‌ തന്നെ എന്താ വെയില്‌?.. എന്ന്‌ ഒരു കമന്റിനു മറുപടിയായും കളക്‌ടര്‍ കുറിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ...

ബിജെപിക്കാർ പോലും ഇങ്ങനെയില്ല, തരൂർ സൂപ്പർ ബിജെപിക്കാരനാകാൻ ശ്രമിക്കുന്നു, രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്
രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ്

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, ...

Akshaya Tritiya: അക്ഷയതൃതിയക്ക് സ്വർണം വാങ്ങാൻ സുവർണാവസരം, സ്വർണവില പവന് 71,520 ആയി കുറഞ്ഞു
അക്ഷയതൃതിയ ദിനത്തിന് മുന്‍പായി സ്വര്‍ണ വിലയില്‍ കാര്യമായ ഇടിവ്. കേരളത്തില്‍ ഇന്ന് ...

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി

റാപ്പര്‍ വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി
കൊച്ചി വൈറ്റിലയ്ക്കടുത്തുള്ള വേടന്റെ ഫ്‌ളാറ്റില്‍ ഇന്നു രാവിലെയാണ് പൊലീസ് പരിശോധന ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ ...

പഹല്‍ഗാം ആക്രമണത്തിലെ ബിബിസി റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍; പാക്കിസ്ഥാനില്‍ നിന്നുള്ള 16 യൂട്യൂബ് ചാനലുകളും നിരോധിച്ചു
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരോധന ഏര്‍പ്പെടുത്തിയത്.

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; ...

പിന്തുണയ്ക്ക് പിന്നാലെ പാക്കിസ്ഥാന് മിസൈലുകള്‍ നല്‍കി ചൈന; തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനില്‍
പിഎല്‍ 15 ദീര്‍ഘദൂര മിസൈലുകളാണ് പാകിസ്ഥാന് നല്‍കിയത്.